ഡൽഹി : ഗ്യാൻവാപി പള്ളിയിലെ എഎസ്ഐ സര്‍വേക്കുള്ള ഇടക്കാല സ്റ്റേ നീട്ടി അലഹബാദ് ഹൈക്കോടതി. സുപ്രീംകോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. കേസിൽ നാളെ മൂന്നരയ്ക്ക് ഹൈക്കോടതിയിൽ വാദം തുടരും. സർവേയ്ക്ക് ഈ മാസം മുപ്പത്തിയൊന്ന് വരെ സമയം നൽകാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞിരുന്നു. കോടതി നിർദ്ദേശപ്രകാരം ഹാജരായ എഎസ്ഐ ഉദ്യോഗസ്ഥർ സർവേ രീതി കോടതിയിൽ വിശദീകരിച്ചു. സർവേ പള്ളിയുടെ നിലവിലുള്ള രൂപകൽപനയെ ഇല്ലാതെയാക്കുമെന്നാണ് മസ്ജിദ് കമ്മറ്റിയുടെ വാദം. എന്നാൽ പള്ളിയാണോ അതോ ക്ഷേത്രമാണോ എന്ന് […]