മലപ്പുറം – മലബാർ വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഭാഗമായി കെ.ടി. ജലീലിന്റെ കോലം കത്തിച്ചതിന്റെ പേരിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ, നേതാക്കളായ ഷാറൂൺ അഹ്മദ്, ഫായിസ് എലാങ്കോട്, ഡോ. നബീൽ അമീൻ എന്നിവരെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രാത്രി വൈകി ജാമ്യത്തിൽ വിട്ടയച്ചു. 
പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതികരിച്ച വിദ്യാർഥിനിയെ അപമാനിച്ച കെ.ടി ജലീലിന്റെ കോലം കത്തിച്ചതിന്റെ പേരിൽ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കറടക്കമുള്ള ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് വിലയിരുത്തി. ആർജ്ജവമുണ്ടെങ്കിൽ ഫ്രറ്റേണിറ്റി ഉയർത്തിയ രാഷ്ട്രീയ പ്രശനങ്ങളെ അഡ്രസ്സ് ചെയ്യാനാണ് അധികാരികൾ ശ്രമിക്കേണ്ടത്. ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താമെന്നത് അധികാരികളുടെ വ്യാമോഹം മാത്രമാണെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തി.
 
2023 July 26Keralakt jaleelfraternity movementmalappuram plus two seattitle_en: KT The fraternity leaders were arrested for burning Jaleel’s effigy

By admin

Leave a Reply

Your email address will not be published. Required fields are marked *