ന്യൂഡൽഹി: കേന്ദ്രമന്ത്രിയെ അശ്ലീല വിഡിയോകോൾ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെ വിഡിയോ കോൾ വിളിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരെയാണു പിടികൂടിയതെന്നു ഡൽഹി പൊലീസ് അറിയിച്ചു. വാട്സാപ്പിൽ വിഡിയോ കോൾ വന്നപ്പോൾ പ്രഹ്ലാദ് ഫോൺ എടുത്തെന്നും ഉടനെ രതിചിത്രം പ്ലേ ചെയ്യാൻ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. അശ്ലീല ദൃശ്യങ്ങൾ കണ്ടതോടെ കേന്ദ്രമന്ത്രി ഉടൻ കോൾ റദ്ദാക്കി ഫോൺ താഴെ വച്ചു.