ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ലോഗോ വീണ്ടും മാറ്റി. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. ഇലോൺ മസ്ക്. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റര്‍. ‘കിളി’ പോയ ട്വിറ്റർ ഇനി ‘എക്സ്’ എന്ന് അറിയപ്പെടും. ലോകത്തിലെ എറ്റവും പ്രശസ്തമായ ബ്രാൻഡുകളിലൊന്നാണ് ഇതോടെ ഇല്ലാതാവുന്നത്. ഏവര്‍ക്കും പരിചിതമായ നീല കിളിയുടെ ലോഗോയും ട്വിറ്ററെന്ന പേരും ഇനിയില്ല. വെബ്സൈറ്റിൽ നിന്ന് കിളിയും പേരും പുറത്തായിക്കഴിഞ്ഞു. […]