ബംഗലൂരു: ഇൻസ്റ്റഗ്രാം റീലിന് വേണ്ടി വെള്ളച്ചാട്ടത്തിന് മുകളിൽ കയറി പോസ് ചെയ്ത യുവാവ് നിലതെറ്റി ആഴങ്ങളിലേക്ക് പോയി. മഴക്കെടുതി രൂക്ഷമായ ഉഡുപ്പി ജില്ലയിലാണ് സംഭവം. ശിവമോഗയിലെ ഭദ്രാവതി സ്വദേശിയായ 23 വയസുകാരൻ ശരത് കുമാറാണ് അപകടത്തിൽ പെട്ടത്. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ വെള്ളച്ചാട്ടത്തിന് മുകളിലെ പാറപ്പുറത്ത് യുവാവ് നിൽക്കുന്നത് കാണാം. പെരുമഴയിൽ വെള്ളച്ചാട്ടം കുതിച്ചൊഴുകുകയാണെന്നും വീഡിയോയിൽ വ്യക്തമാണ്. ഇരു കൈകളും ഉയർത്തി നിൽക്കുന്ന യുവാവിന് ഞൊടിയിടയിൽ ബാലൻസ് നഷ്ടമാകുകയും