ന്യൂദല്‍ഹി-2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുക അമിത് ഷായെന്ന് റിപ്പോര്‍ട്ട്. മൂന്നാം ടേം പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്നാണ് നരേന്ദ്ര മോഡിയുടെ നിലപാട്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അമിത് ഷാ വരണമെന്ന് മോഡിക്ക് ആഗ്രഹവും ഉണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മോഡി മത്സരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മോഡി തന്നെ വീണ്ടും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന താല്‍പര്യം ബിജെപിക്കുള്ളിലും ആര്‍എസ്എസിനുള്ളിലും ഉണ്ട്. മോഡിയെ മുന്നില്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അനായാസം വിജയിക്കാമെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. മോഡി വീണ്ടും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് അമിത് ഷായും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാനാണ് ഇപ്പോള്‍ മോഡിയുടെ തീരുമാനം. അങ്ങനെ വന്നാല്‍ ബിജെപിയിലെ ശക്തനും രണ്ടാം മോഡി സര്‍ക്കാരിലെ രണ്ടാമനുമായ അമിത് ഷായ്ക്ക് തന്നെയായിരിക്കും നറുക്ക് വീഴുക. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മോഡിയുടെ പ്രായം 74 ആകും. പ്രായാധിക്യത്താലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ മോഡി തീരുമാനിച്ചിരിക്കുന്നത്.
2023 July 24IndiaPrime minister candidateAmith Shahmodielectionഓണ്‍ലൈന്‍ ഡെസ്‌ക് title_en: PM Modi not likely to contest 2024 general elections-report

By admin

Leave a Reply

Your email address will not be published. Required fields are marked *