മുംബൈ: കൂട്ടത്തിലൊരാൾ നെറ്റ്ഫ്ലിക്സിൽ അക്കൗണ്ട് എടുത്താൽ, കൂട്ടുകാരെല്ലാം ഷെയർ ചെയ്ത് ഉപയോഗിക്കുന്ന സൗകര്യം ഇനി ലഭ്യമാകില്ല. ആവശ്യക്കാർ പ്രത്യേകം പ്രത്യേകം അക്കൗണ്ട് എടുക്കേണ്ടിവരും, അല്ലെങ്കിൽ അധികമായി പണമടയ്ക്കണം. നെറ്റ്ഫ്ലിക്സിൽ പാസ്‌വേഡ് കൈമാറി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഇന്ത്യയിൽ അവസാനിപ്പിച്ചെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഒരേ കുടുംബത്തിലുള്ളവർക്ക് വീട്ടിലോ യാത്രകളിലോ ഒക്കെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കുവയ്ക്കാൻ സാധിക്കും. എന്നാൽ, കുടുംബത്തിനു പുറത്ത് ഇത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഇമെയ്‌ലുകൾ ഉപയോക്താക്കൾക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യ കൂടാതെ, ഇന്തോനേഷ്യ, ക്രൊയേഷ്യ, […]