പുതുപ്പള്ളി – ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ അന്ത്യവിശ്രമം. 
 മുദ്രാവാക്യം വിളികളുടെയും വിലാപ ഗാനങ്ങളുടെയും അകമ്പടിയിൽ ജനലക്ഷങ്ങളുടെ ഹൃദയം തൊട്ട പ്രാർത്ഥനകളോടെ, വൈദികരുടെ സ്‌നേഹശുശ്രൂഷയ്ക്കു ശേഷം ഉമ്മൻചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ അടക്കം ചെയ്തു. 
 സംസ്‌കാര ചടങ്ങിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളും വിവിധ ജനപ്രതിനികളും മന്ത്രിമാരും ഉൾപ്പെടെ പതിനായിരങ്ങളാണ് അന്ത്യകർമത്തിലും വിലാപയാത്രയിലും പങ്കെടുത്തത്. മരണത്തിന്റെ മൂന്നാം ദിനത്തിൽ രാത്രി 12-ഓടെയാണ് സംസ്‌കാര ചടങ്ങുകൾ അവസാനിച്ചത്. 
 വൈകാരികമായ വിടവാങ്ങലിന്റെ അവസാനനിമിഷം വരേയും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുൾപ്പെടെ പതിനായിരക്കണക്കിന് ജനങ്ങൾ വിങ്ങുന്ന മനസ്സുമായി പള്ളി അങ്കണത്തിലുണ്ടായിരുന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള, ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് അടക്കമുള്ളവരും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
 
2023 July 20KeralaOmmen chandy Farewelltitle_en: Ommen chandy Farewell

By admin

Leave a Reply

Your email address will not be published. Required fields are marked *