പോര്‍ട് ഓഫ് സ്‌പെയിന്‍ – ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള നൂറാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യന്‍ റണ്‍ ഫെസ്റ്റോടെ തുടക്കം. പ്രതീക്ഷിച്ചതു പോലെ ബൗളര്‍മാര്‍ക്ക് പിച്ചില്‍നിന്ന് പിന്തുണ കിട്ടിയില്ല. ഇന്ത്യന്‍ ഓപണര്‍മാര്‍ അതിവേഗം സ്‌കോര്‍ ചെയ്യുകയും ചെയ്തു. ലഞ്ചിന് ശേഷം വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ രണ്ടിന് 155 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാളും (57) ശുഭ്മന്‍ ഗില്ലുമാണ് (10) പുറത്തായത്. യശസ്വിയെ ജെയ്‌സന്‍ ഹോള്‍ഡറും ഗില്ലിനെ കെമാര്‍ റോച്ചും പുറത്താക്കി. വണ്‍ഡൗണായി ഇറങ്ങാന്‍ തുടങ്ങിയ ശേഷം രണ്ടാമത്തെ ഇന്നിംഗ്‌സിലാണ് ഗില്‍ പരാജയപ്പെടുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (80 നോട്ടൗട്ട്) പലപ്പോഴും പരുങ്ങിയെങ്കിലും അപകടമില്ലാതെ മുന്നേറി. 74 പന്തില്‍ രണ്ടാമത്തെ സിക്‌സറോടെയാണ് രോഹിത് അര്‍ധ ശതകത്തിലെത്തിയത്. ആദ്യ സെഷനില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ 14 ബൗണ്ടറിയും മൂന്നു സിക്‌സറും പായിച്ചു. യശസ്വി ഒരു സിക്‌സറും എട്ട് ബൗണ്ടറിയും നേടി
ഇരു ടീമുകളും ഓരോ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി. ശാര്‍ദുല്‍ താക്കൂറിന് പരിക്കേറ്റതോടെ യുവ പെയ്‌സര്‍ മുകേഷ് കുമാര്‍ ഇന്ത്യക്കു വേണ്ടിയും റേമന്‍ റീഫറിനു പകരം കിര്‍ക് മെകന്‍സി വെസ്റ്റിന്‍ഡീസ് നിരയിലും ഇറങ്ങി. സ്പിന്നര്‍ റഹ്കീം കോണ്‍വാളിനു പകരം പെയ്‌സ്ബൗളര്‍ ഷാനന്‍ ഗബ്രിയേലിനെ വിന്‍ഡീസ് ടീമിലുള്‍പെടുത്തി. ആദ്യ ടെസ്റ്റ് ഇന്ത്യ ഇന്നിംഗ്‌സിന് ജയിച്ചിരുന്നു.
ആദ്യ ടെസ്റ്റിലും ഇരു ടീമിലും ഓരോ കളിക്കാര്‍ അരങ്ങേറിയിരുന്നു. അരങ്ങേറ്റത്തില്‍ സെഞ്ചുറിയോടെ ഇന്ത്യന്‍ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ മാന്‍ ഓഫ് ദ മാച്ചായി. അലിക് അതനാസെ രണ്ട് ഇന്നിംഗ്‌സിലും വെസ്റ്റിന്‍ഡീസിന്റെ ടോപ്‌സ്‌കോററുമായി. അതനാസെയെ പോലെ ഇടങ്കൈയനാണ് മക്കന്‍സിയും.
2023 July 20Kalikkalamtitle_en: Indian openers race on first morning in Trinidad