കൊച്ചി- കളക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിയെ ഹില്‍പാലസ് പോലീസ് പിടികൂടി. തിരുവനന്തപുരം ചെറുകുന്നം പങ്കജമോതിരം വിഷ്ണു (27) ആണ് പിടിയിലായത്.
തൃപ്പൂണിത്തുറ സ്വദേശിനിയായ യുവതിയെ കളക്ടറേറ്റില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3500 രൂപ വാങ്ങുകയും കൂടുതല്‍ തുക ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് സംശയം തോന്നിയ യുവതി ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സമീഷ് പി. എച്ച്‌ന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അന്വേഷണ സംഘത്തില്‍ എസ്. ഐ. പ്രദീപ്, സി. പി. ഒമാരായ പോള്‍ മൈക്കിള്‍, ബൈജു, രഞ്ജിത്തിലാല്‍, എന്നിവരും ഉണ്ടായിരുന്നു.
2023 July 20KeralaVishnucollectorateഓണ്‍ലൈന്‍ ഡെസ്‌ക്title_en: Accused who cheated by offering job in collectorate arrested