മുംബൈ-നടി ശില്‍പ ഷെട്ടിയുടെ പങ്കാളിയും വ്യവസായിയുമായ രാജ് കുന്ദ്ര പ്രതിയായ അശ്ലീല വീഡിയോ ആപ്പ് കേസ് സിനിമയാകുന്നു. നീലച്ചിത്രം നിര്‍മ്മിക്കുകയും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 2021 ജൂലൈ 19നാണ് രാജ് കുന്ദ്ര അറസ്റ്റിലായത്. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ തീയതിയിലാണ് കേസ് സിനിമയാകുന്ന വാര്‍ത്ത പുറത്തുവരുന്നത്. മുംബൈ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 63 ദിവസമാണ് രാജ് കുന്ദ്ര ജയിലില്‍ കഴിഞ്ഞത്.
ജയിലില്‍ കഴിഞ്ഞ കാലയളവില്‍ രാജ് അനുഭവിച്ച കാര്യങ്ങളാകും സിനിമയുടെ പ്രമേയം എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സംവിധാനം ആര് നിര്‍വ്വഹിക്കുമെന്നതും ഉടന്‍ അറിയിക്കും. തിരക്കഥ ഒരുക്കുന്നത് മുതല്‍ ചിത്രീകരണം വരെ ചിത്രത്തിന് വേണ്ട ക്രിയേറ്റീവ് അസിസ്റ്റന്‍സ് നല്‍കുക രാജ് കുന്ദ്രയാകും. കുന്ദ്രയുടെയും കുടുംബത്തിന്റെയും കാഴ്ചപ്പാടിലുള്ളതാകും ചിത്രം. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
2023 July 20EntertainmentShilpa shettyRaj kundrePorn filmJail termഓണ്‍ലൈന്‍ ഡെസ്‌ക് title_en: shilpa Shetty’s husband Raj Kundra to make his acting debut with film on his jail term