കൊച്ചി- അമൃത സുരേഷിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍. തങ്ങള്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹം ശക്തമായി പ്രചരിക്കുന്നതിനിടെ അമൃതയെ ചേര്‍ത്തുപിടിച്ചുള്ള പുതിയ ചിത്രം പങ്കുവെച്ച് ഗോപീസുന്ദര്‍. അമൃതയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രത്തിനൊപ്പം ഗോപീസുന്ദര്‍ ‘ഗുഡ്മോണിങ് ടു ഓള്‍’ എന്ന ക്യാപ്ഷനും ചേര്‍ത്തിട്ടുണ്ട്. ഒപ്പം ഇരുവരും പരസ്പരം ഫോളോ ചെയ്യാനും തുടങ്ങി. ഈ ചിത്രം അമൃതയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് അമൃത ചിത്രം പങ്കുവെച്ചത്.ഗോപീസുന്ദറിന്റെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റുമായെത്തി. ഒരുമിച്ച് കണ്ടതില്‍ ഒരുപാട് സന്തോഷമെന്നും ഇരുവരേയും രണ്ട് തട്ടിലാക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇപ്പോള്‍ നിരാശ തോന്നുന്നുണ്ടാകുമെന്നുമെല്ലാം ആളുകള്‍ താഴെ കമന്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരുന്നു. ഒപ്പം ഒരുമിച്ചുള്ള ചില ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഇതോടെയാണ് വേര്‍പിരിയുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായത്.
2023 July 20EntertainmentSEPERATIONGossipstogetherRomanticഓണ്‍ലൈന്‍ ഡെസ്‌ക് title_en: Gopi sunder and Amrutha suresh share romantic picture together