മൂവാറ്റുപുഴ- മദ്യലഹരിയില്‍ വൃദ്ധയായ അമ്മയെ മര്‍ദ്ദിച്ച് അവശാനാക്കിയ മകന്‍ അറസ്റ്റില്‍. ആരക്കുഴ പണ്ടപ്പിള്ളി കരയില്‍ മാര്‍ക്കറ്റിന് സമീപം പൊട്ടന്‍മലയില്‍ വീട്ടില്‍ അനില്‍ രവി (35)യെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി. എം. ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഗ്ലാസ് കൊണ്ട് മുഖത്ത് ഇടിച്ച് അമ്മയുടെ പല്ല് ഇയാള്‍ തകര്‍ത്തിരുന്നു. സമാന രീതിയില്‍ മദ്യപിച്ച് അച്ഛനെ മര്‍ദിച്ചതിന് നേരത്തെ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കോട്ടയത്തു നിന്നാണ് പോലീസ് പിടികൂടിയത്. അന്വേഷണസംഘത്തില്‍ എസ്. ഐമാരായ മാഹിന്‍ സലിം, വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി. സി. ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിബില്‍ മോഹന്‍, റെനീഷ് റെഹ്മാന്‍ എന്നിവര്‍ ഉണ്ടായിരുന്നു.
2023 July 20Keralaanil raviഓണ്‍ലൈന്‍ ഡെസ്‌ക്title_en: son, who was booked for beating his father, also beat up his mother under the influence of alcohol