ഇംഫാൽ: പൊലീസിനെതിരെ വെളിപ്പെടുത്തലുമായി മണിപ്പൂരിൽ കലാപകാരികൾ നഗ്നരായി നടത്തിയ സ്ത്രീകളിലൊരാൾ. പൊലീസ് അക്രമികൾക്കൊപ്പമായിരുന്നു എന്നും ആൾക്കൂട്ടത്തിനിടയിൽ ഉദ്യോഗസ്ഥർ തങ്ങളെ ഉപക്ഷിക്കുകയായിരുന്നു എന്നും അവർ ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു. ആൾക്കൂട്ടം രണ്ട് സ്ത്രീകളെ പൂർണ നഗ്നരാക്കി അപമാനിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് സർക്കാർ സംവിധാനങ്ങൾക്കെതിരെ ഉയരുന്നത്. അതിനിടിയിലാണ് ഇരകളിലൊരാൾ പൊലീസിനെതിരെ രംഗത്തുവന്നത്. തങ്ങളുടെ ഗ്രാമത്തിൽ നിന്ന് ദുരത്തേയ്ക്ക് എത്തിച്ച പൊലീസ് ആൾക്കൂട്ടത്തിന് കൈമാറുകയായിരുന്നു എന്നാണ് യുവതി അറിയിച്ചത്. അതേസമയം മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തിന്റെ നേർമുഖം […]