ജിദ്ദ – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ അപ്‌ഡേറ്റ് ചെയ്യുന്നു. മുൻകൂട്ടി ഷെഡ്യൂൾ ചെയ്തതു പ്രകാരം വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ രാവിലെ പത്തു മണിവരെയുള്ള സമയത്താണ് അബ്ശിർ സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുക. ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും പ്രയോജനപ്പെടുത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന വ്യതിരിക്തമായ അനുഭവം നൽകാൻ ശ്രമിക്കുന്ന പ്ലാറ്റ്‌ഫോം ലക്ഷ്യങ്ങളുടെ ഭാഗമായാണ് സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത്.
സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് പര്യാപ്തമായ സമയം മുമ്പ് തങ്ങൾക്ക് ആവശ്യമുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉപയോക്താക്കൾ പൂർത്തിയാക്കണമെന്ന് അബ്ശിർ പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും 350 ലേറെ സേവനങ്ങൾ അബ്ശിർ പ്ലാറ്റ്‌ഫോം വഴി നൽകുന്നുണ്ട്.
2023 July 19Saudiabsherplatformtitle_en: absher platform to update