ജിദ്ദ – ഇരുപതു വർഷം മുമ്പ് നടന്ന വിവാഹത്തിനിടെ തന്റെ ഏറ്റവും പ്രിയങ്കരിയായ കൂട്ടുകാരി സമ്മാനിച്ച വെള്ളി അരഞ്ഞാണിൽ നിറയെ മന്ത്രവാദ ഏടുകളാണെന്ന് യെമനി വനിത യാദൃശ്ചികമായി തിരിച്ചറിഞ്ഞു. ഇരുപതു വർഷത്തിനു ശേഷം വെള്ളി അരഞ്ഞാൺ വെള്ളി ആഭരണ കടയിൽ യുവതിയുടെ ഭർത്താവ് വിൽക്കാൻ ശ്രമിച്ചപ്പോഴാണ് മന്ത്രവാദ ഏടുകൾ കണ്ടെത്തിയത്. തൂക്കം കൂട്ടാൻ എന്തോ കൃത്രിമം കാണിച്ചതായി സംശയിച്ച് കടയിലെ ജീവനക്കാരൻ അരഞ്ഞാണിലെ അലങ്കാരപ്പണികൾ പൊട്ടിച്ചുനോക്കിയപ്പോഴാണ് അകത്ത് നിറയെ മന്ത്രവാദ ഏടുകൾ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഇരുപതു വർഷം പിന്നിട്ടിട്ടും തങ്ങൾക്ക് മക്കളുണ്ടാകാതിരിക്കാൻ കാരണം ഭാര്യയുടെ അരഞ്ഞാണത്തിൽ ഒളിപ്പിച്ച മന്ത്രവാദ ഏടുകളാണെന്നാണ് കരുതുന്നതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.
2023 July 19SaudiAranjanamtitle_en: Enchanted sevens in Arjanam, given as a wedding gift, received after twenty years