ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന മാസ്, ആക്ഷൻ ചിത്രം ജവാന്റെ പ്രിവ്യു പോസ്റ്റർ റിലീസ് ചെയ്തു. തോക്കേന്തി കൂളിംഗ് ഗ്ളാസ് ധരിച്ച് ബോൾഡ് ലുക്കിൽ നയൻതാരയെ പോസ്റ്ററിൽ കാണാം.
കൊടുങ്കാറ്റിനു മുൻപ് വരുന്ന ഇടിമുഴക്കം ആണ് അവൾ എന്ന് ചിത്രം പങ്കുവച്ച് ട്വിറ്രറിൽ ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു. ഷാരൂഖും അറ്റ്ലിയും ഒരുമിക്കുന്ന ജവാൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണ്. അറ്റ്ലിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ്.
വിജയ് സേതുപതി ആണ് പ്രതിനായകൻ. സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു. സെപ്തംബർ 7 ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും.റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാനാണ് നിർമ്മാണം.