ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്ന പുതുപ്പള്ളി പത്തിശേരി സ്വദേശി അമ്പാടിയെ (21) ആണ് നാലംഗ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്നത്. ചെവ്വാഴ്‌ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരികേല്‍പ്പിക്കുകയായിരുന്നു. അമ്പാടിയുടെ കഴുത്തിനും കൈക്കും വെട്ടേറ്റിരുന്നു. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. വാഹനം