ക്ളസ്ററര്‍ ബോംബുകള്‍ നിരോധിച്ചുകൊണ്ട് ആഗോളതലത്തില്‍ ഉടമ്പടിയുണ്ടെങ്കിലും, യുഎസും റഷ്യയും യുക്രെയ്നും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍ ഒപ്പുവച്ചിട്ടില്ല.

കീവ്: ആവശ്യത്തിനു ക്ളസ്ററര്‍ ബോംബുകള്‍ തങ്ങളുടെ പക്കലുമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. യുക്രെയ്ന് ക്ളസ്ററര്‍ ബോംബുകള്‍ നല്‍കാനുള്ള യുഎസ് തീരുമാനത്തിനുള്ള പ്രതികരണമായാണ് ഈ മുന്നറിയിപ്പ്.

യുക്രെയ്ന്‍ ക്ളസ്ററര്‍ ബോംബ് പ്രയോഗിക്കുന്നപക്ഷം തിരിച്ചടിക്കാനുള്ള അവകാശം റഷ്യക്കുണ്ടെന്നും പുടിന്‍ പറഞ്ഞു. യുക്രെയ്നുമായുള്ള യുദ്ധത്തില്‍ റഷ്യ ഇതുവരെ ക്ളസ്ററര്‍ ബോംബ് ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, യുദ്ധത്തില്‍ റഷ്യയും യുക്രെയ്നും ഒരേപോലെ ക്ളസ്ററര്‍ ബോംബ് ഉപയോഗിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും പറയുന്നത്.
റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം ഒട്ടേറെ ക്ളസ്ററര്‍ വളയങ്ങള്‍ യുദ്ധ മേഖലകളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറുബോംബുകള്‍ ചേര്‍ത്തുവെച്ച ക്ളസ്ററര്‍ ബോബ്, ആകാശത്തുവെച്ച് തുറന്ന് പല ബോംബുകളായി വര്‍ഷിച്ച് കനത്ത നാശം വിതറുന്ന ആയുധമാണ്. പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ യുദ്ധം അവസാനിച്ച് കാലങ്ങള്‍ക്കുശേഷവും അപകടം വരുത്തിവയ്ക്കാമെന്നതിനാല്‍ മനുഷ്യാവകാശ സംഘടനകളും അമേരിക്കയുടെ ചില സഖ്യകക്ഷികളുമടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു.
ക്ളസ്ററര്‍ ബോംബുകള്‍ നിരോധിച്ചുകൊണ്ട് ആഗോളതലത്തില്‍ ഉടമ്പടിയുണ്ടെങ്കിലും, യുഎസും റഷ്യയും യുക്രെയ്നും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍ ഒപ്പുവച്ചിട്ടില്ല.
 

By admin

Leave a Reply

Your email address will not be published. Required fields are marked *