കോട്ടയം: കോട്ടയം ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പോലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശവസംസ്കാര ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണം. എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്ന് വരുന്ന വലിയവാഹനങ്ങൾ സിമന്റ് കവലയിൽനിന്ന് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി ജങ്ഷനിൽ എത്തി ചാലുകുന്ന് മെഡിക്കൽകോളേജ് വഴി പോകണം.
കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ തിരുവാതുക്കൽ, അറുത്തൂട്ടി വഴി പോകണം. എം.സി. റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴനിന്ന് ബൈപ്പാസ് റോഡ്, ഈരയിൽക്കടവ് വഴി ബസേലിയോസ് കോളേജ് കവലയിലെത്തി പോകണം. വലിയ വാഹനങ്ങൾ മണിപ്പുഴ ജങ്ഷനിൽനിന്ന് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകണം. നാഗമ്പടം പാലത്തുനിന്ന് വരുന്ന വാഹനങ്ങൾ സിയേഴ്സ് ജങ്ഷൻ, നാഗമ്പടം ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാർക്കറ്റ് വഴി എം.എൽ.റോഡിലൂടെ കോടിമതയിലെത്തിപോകണം.
കുമരകം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ബേക്കർ ജങ്ഷനിലെത്തി സിയേഴ്സ് ജങ്ഷൻ വഴി വലത്തോട്ടുതിരിഞ്ഞ് ബസ്‌സ്റ്റാൻഡ് റോഡിലൂടെ പോകണം. നാഗമ്പടം സ്റ്റാൻഡിൽനിന്ന് കാരാപ്പുഴ, തിരുവാതുക്കൽ, ഇല്ലിക്കൽ ഭാഗത്തേക്കുപോകേണ്ട ബസുകൾ ബേക്കർ ജങ്ഷനിലെത്തി അറുത്തൂട്ടി തിരുവാതുക്കൽവഴി പോകണം. കെ.കെ. റോഡിലൂടെവരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകൾ കളക്ടറേറ്റ്, ലോഗോസ്, ശാസ്ത്രിറോഡ്, കുര്യൻ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ്‌സ്റ്റാൻഡിലേക്കും പോകണം.