1198 കർക്കടകം 3
പൂയ്യം / ദ്വിതീയ
2023 ജൂലായ് 19, ബുധൻ
ഹിജ്‌റ വർഷാരംഭം
ഇന്ന്;
ബാങ്ക് ദേശസാൽക്കരണദിനം! (1969)
. ്്്്്്്്്്്്്്്്്്്്്്്്്്്്്്്്
ദേശീയ ഹോട്ട് ഡോഗ് ദിനം !
***********
. [ National Hot Dog Day]
. National Daiquiri Day !
***********
ദേശീയ ഡൈക്യൂറി (കോക്‌ടെയിൽ ) ദിനം !
* മ്യാൻമാർ രക്തസാക്ഷി ദിനം !
***********
[ സ്വാതന്ത്ര്യ സമര പോരാളിയും “കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബർമ്മ “-യുടെ സ്ഥാപകനും ബർമ്മയുടെ രാഷ്ട്ര പിതാവായി കണക്കാക്കപ്പെടുന്ന ജനറൽ ആംഗ് സാനിനെയും അദ്ദേഹത്തിന്റെ ആറു സഹപ്രവർത്തകരെയും ഒരു രാഷ്ട്രീയ പ്രതിയോഗിയായ യുസോയുടെ നിർദ്ദേശ പ്രകാരം വധിച്ച ദിവസം]
* നിക്കറാഗ്വ: വിമോചന ദിനം!
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
”കാണുന്നുണ്ടെന്നുമിങ്ങാളുകള്‍ പലരുടെയും ചാക്കതിങ്ങെത്രയോ നാള്‍
വാണെന്നാലും പിറന്നാലവനുമറുമരുന്നില്ല ചാകേണമല്ലോ
കേണെന്നാല്‍ പന്തിയല്ലെന്നറിവതെവനുമുണ്ടെങ്കിലും താനുമാമ-
ട്ടാണെന്നോര്‍ക്കില്ലൊരാളും പണിയിതുപണിതൊപ്പിച്ചവന്‍ വമ്പനല്ലോ”
. [- കുണ്ടൂർ നാരായണമേനോൻ ]
***********
1970 പുറത്തിറങ്ങിയ ‘അര നാഴിക നേരം’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയും പത്തിലധികം മലയാള ചിത്രങ്ങള്‍ക്ക് സംവിധാനം നിര്‍വ്വഹിക്കുകയും നിരവധി സീരിയലുകള്‍ നിര്‍മ്മിക്കുകയും, പ്രശസ്ത നടൻ ജോസ് പ്രകാശിന്റെ സഹോദരനും നിർമ്മാതാവും സംവിധായകനും നടനും ഗായകനും കൂടിയായ പ്രേം പ്രകാശിന്റേയും (1943),
അന്നയും റസൂലും എന്ന ചിത്രത്തിലെ ‘കൊച്ചി കായലിനരികെ…’ എന്ന ഗാനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രശ സ്ത പിന്നണി ഗായകനും ഗസ്സല്‍ ഗായകനും സംഗീത സംവിധായകനും ഓം അള്ളാഹ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഷഹബാസ് അമന്റേയും (1965),
‘മഴ’ സിനിമയിലെ “ആരാദ്യം പറയും ” അടക്കം പല നല്ല ഗാനങ്ങളുമാലപിച്ച ചലച്ചിത്ര പിന്നണി ഗായിക ആശ ജി. മേനോന്റെയും (1986),
തമിഴ് , തെലുഗു, മലയാളം ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന മാളവിക എന്ന ശ്വേത കൊന്നൂറിനെയും (1979),
ചന്ദന മഴ സീരിയലിലെ അമൃതയായി അഭിനയിച്ച് പ്രശസ്തയായ നടി മേഘ്ന വിൻസെന്റിനെയും (1990),
എത്യോപ്യയുടെ മുൻ പ്രധാനമന്ത്രിയും മുൻ ആഫ്രിക്കൻ യൂണിയൻ ചെയർമാനുമായിരുന്ന ഹൈലേമരിയം ദെസലെന്റെയും(1965)ജന്മദിനം !
ഇന്നത്തെ സ്മരണ !!!
*********
കുണ്ടൂര്‍ നാരായണമേനോൻ മ.(1862-1936)
പി.എൻ നരേന്ദ്രനാഥൻ നായർ മ.
(1932 -2022)
വൈക്കം വാസുദേവൻ ജി.നമ്പൂതിരി മ. (1937-2022)
മമ്മിയൂർ കൃഷ്ണൻകുട്ടിനായർ മ. (1917-1994)
കോട്ടക്കൽ ശിവരാമൻ മ. (1936-2010)
രാജു കുർക്കഞ്ചേരി മ. (- 1997)
ഹുമയൂൺ അഹമ്മദ് മ. (1948-2012)
പിയേർ ലൂയി ഡ്യൂലോൺ മ. (1785-1838)
മക്സ് ഡിസ്സോയിർ മ. (1867-1947)
ജനറൽ ഓങ് സാൻ മ.(1915-1947)
ബാലാമണിയമ്മ ജ. (1909-2004)
കോഴിക്കോട് അബ്ദുൽഖാദർ ജ. (1915-1977)
മംഗൾ പാണ്ഡേ ജ.(1827-1857)
ഇമാം ബുഖാരി ജ. (810 -870)
സർ ഖ്വാജ നസീമുദ്ദിൻ ജ. (1894-1964)
സമുദ്രാല സീനിയർ ജ. (1902-1968)
ബനഫൂൽ ജ. (1899-1979)
വ്ലാദിമിർ മയക്കോവ്സ്കി ജ. (1893-1930)
എ ജെ ക്രോനിൻ ജ. (1896 – 1981)
ഹിലാരി എഡ്ഗാർ ഡെഗാ ജ. (1834-1917)
ജോയെൽ അല്ലെൻ ജ. (1838 -1921)
ഡോം മൊറെയ്സ് ജ. (1938-2004)
തോമസ് ഡൗറ്റി ജ. (1793 -1856)
മാരിയ ഹോസെ മുനോസ് ജ.(1995-2014)
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
ആദ്യത്തെ ബി.എ.ക്കാരനായ ഭാഷാകവി എന്ന നിലയിൽ വളരെവേഗം ശ്രദ്ധേയനാകുകയും, കൊ.വ. 1065-ൽ വിദ്യാവിനോദിനി ആരംഭിച്ചതുമുതൽ നിരന്തരമായി സാഹിത്യസേവനത്തിൽ മുഴുകുകയും, വെൺമണി പ്രസ്ഥാനത്തിൽ പങ്കു ചേർന്നു കാവ്യരംഗത്തു സ്ഥിരപ്രതിഷ്ഠ നേടുകയും, കോമപ്പൻ, കൊച്ചി ചെറിയ ശക്തൻതമ്പുരാൻ, പാക്കനാർ, അജാമിള മോക്ഷം, ഒരു രാത്രി, നാറാണത്തു ഭ്രാന്തൻ തുടങ്ങി പന്ത്രണ്ടു കാവ്യങ്ങളും കിരാതം പതിന്നാലു വൃത്തം കൈകൊട്ടി ക്കളിപ്പാട്ട്, പൂതനാമോക്ഷം വഞ്ചിപ്പാട്ട് തുടങ്ങിയ ഗാനങ്ങളെഴുതുകയും പച്ച മലയാളത്തിൽ കവിത യെഴുതുന്നതിനു കുഞ്ഞിക്കുട്ടൻ തമ്പുരാനെ പോലും കവച്ചു വക്കുകയും ചെയ്ത കവി കുണ്ടൂര്‍ നാരായണ മേനോനെയും (1862 ജൂൺ 24- ജൂലൈ 19,1936),
ചുവർ ചിത്ര കലയുടെ കേരളത്തനിമയും ശൈലിയും പിന്തുടരുകയും, പ്രകൃതി ദത്ത നിറങ്ങളുപയോഗിച്ച് പാരമ്പര്യ രീതിയിൽ നിരവധി ക്ഷേത്രങ്ങളിൽ ചുവർ ചിത്ര രചന നടത്തുകയും ചെയ്ത മമ്മിയൂർ കൃഷ്ണൻകുട്ടി നായരെയും (മരണം : 19 ജൂലൈ 1994),
അരനൂറ്റാണ്ടിലേറെക്കാലം അരങ്ങിലെ ‘നിത്യഹരിതനായിക’ യായി തിളങ്ങുകയും, മാസ്റ്റർ പീസായ നളചരിതത്തിലെ ദമയന്തിയടക്കം, സീത, ലളിത, മോഹിനി, പാഞ്ചാലി, ഉർവ്വശി തുടങ്ങിയ പ്രസിദ്ധ സ്ത്രീ വേഷങ്ങളിലൂടെ അരങ്ങിന്റെ മുഖശ്രീയായ പ്രശസ്തനായ ഒരു കഥകളി നടനായിരുന്ന കോട്ടക്കൽ ശിവരാമനെയും (1936- ജൂലൈ 19, 2010),
ഏറ്റവും കൂടുതൽ വിറ്റഴിയപ്പെട്ട 200ഓളം പുസ്തകങ്ങൾ എഴുതിയ ബഗ്ലാദേശി എഴുത്തുകാരനും, നാടകകൃത്തും , തിരക്കഥാകൃത്തും’ സിനിമാ നിർമ്മിതാവും ആയിരുന്ന ഹുമയൂൺ അഹമ്മദിനെയും (13 നവംബർ 1948-19 ജൂലൈ 2012),
ഏതാണ്ട് എല്ലാ ഖര മൂലകങ്ങളുടേയും അണുഭാരവും ആപേക്ഷികതാപവും തമ്മിലുള്ള ഗുണനഫലം ഒരു സ്ഥിരാങ്കം ആയിരിക്കും എന്ന് ഗണിത-ഭൗതിക ശാസ്ത്രജ്ഞനായ അലക്സിസ് തെരേസ പെറ്റിറ്റുമായി ചേർന്ന് കണ്ടു പിടിക്കുകയും കൂടാതെ വാതകങ്ങളുടെ സംയോഗത്തെ സഹായിക്കുന്ന ചില ലോഹങ്ങളുടെ ഗുണധർമങ്ങൾ (1820),വാതകങ്ങളുടെ ഉച്ച താപസഹസ്വഭാവം (1826), വാതകങ്ങളുടെ ആപേക്ഷിക താപം (1829), ഉയർന്ന താപനിലകളിൽ നീരാവിയുടെ ഇലാസ്തികത (1830), താപമോചക രാസപ്രവർത്തനങ്ങൾ (1838) തുടങ്ങിയ പഠനങ്ങളും നടത്തിയ ഫ്രഞ്ച് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന പിയേർ ലൂയി ഡ്യൂലോണിനെയും (1785 ഫെബ്രുവരി 12- ജൂലൈ 19, 1838)
സൌന്ദര്യശാസ്ത്രത്തിന് നിരവധി വിലപ്പെട്ട സംഭാവനകൾ നൽകുകയും, പ്രകൃതി നിർമിതവും ശാസ്ത്രനിർമിതവുമായ വസ്തുക്കളും, ബൗദ്ധികവും സാമൂഹികവുമായ ആശയങ്ങളും രചനകളും കലാമൂല്യമുള്ളവ യാണെന്നും, ഇവയുടെ ഓരോ അംശവും അതിന്റെ പൂർണതയ്ക്ക് അനിവാര്യമാണെന്നും അഭിപ്രായ പ്പെടുകയും ചെയ്ത ജർമൻ തത്ത്വചിന്തകനായ മക്സ് ഡിസ്സോയിറിനെയും (1867-ഫെബ്രുവരി 8 – 1947 ജൂലൈ 19 ),
പട്ടാള ഭരണകൂടത്തോട് പതിറ്റാണ്ടുകളായി ഏറ്റുമുട്ടുകയും 2012ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഓങ് സാൻ സൂ ചി യുടെ അച്ഛനും മ്യാൻമറിലെ സ്വാതന്ത്ര്യ സമര പോരാളിയും “കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബർമ്മ “-യുടെ സ്ഥാപകനും ബർമ്മയുടെ രാഷ്ട്ര പിതാവായി കണക്കാക്കപ്പെടുന്ന ജനറൽ ആംഗ് സാനിനെയും( ഓങ് സാൻ) (13 ഫെബ്രുവരി 1915- ജൂലൈ 19, 1947)
നാടകകൃത്തും, ശില എന്ന സിനിമക്ക് സംഭാഷണങ്ങൾ എഴുതുകയും, ധാരാളം നാടകഗാനങ്ങൾ രചിക്കുകയും ചെയ്ത രാജു കുർക്കഞ്ചേരിയെയും (മരണം 1997 ജൂലൈ 19 ),
ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതും, മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും മുന്നിട്ടുനിന്ന കവിതകൾ രചിക്കുകയും, കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാഹിത്യനിപുണ‘ബഹുമതി നേടുകയും, മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരുടെ ഭാര്യയും മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടിയുടെ അമ്മയും ആയിരുന്ന പ്രശസ്ത കവയിത്രി ബാലാമണിയമ്മയെയും (ജൂലൈ 19, 1909 – സെപ്റ്റംബർ 29, 2004),
“തങ്കക്കിനാക്കൾ ഹൃദയേ വീശും..”, “താരകം ഇരുളില് മായുകയോ”, “എങ്ങിനെ നീ മറക്കും ” തുടങ്ങിയ അനശ്വര ഗാനങ്ങള്‍ പാടിയ ‘കേരള സൈഗാൾ’ എന്ന ആരാധകര്‍ വിളിച്ചിരുന്ന കോഴിക്കോട് അബ്ദുൽഖാദറിനെയും (1916, ജൂലൈ 19, – 1977 ഫെബ്രുവരി 13) ,
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികമെന്ന് മുസ്‌ലിംകൾ കരുതുന്ന മതഗ്രന്ഥമാണ് സഹീഹുൽ ബുഖാരി എഴുതിയ അൽ-ബുഖാരി അല്ലെങ്കിൽ ഇമാം ബുഖാരി എന്നിങ്ങനെ അറിയപ്പെടുന്ന മുഹമ്മദ് ഇബ്നു ഇസ്മായീൽ അൽ-ബുഖാരിയെയും (810 ജൂലൈ 19-870 സെപ്റ്റംബർ 1) ,
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ 34-ആം റജിമെന്റിൽ ശിപായിയും ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്ന മംഗൽ പാണ്ഡേയെയും(19 ജൂലൈ 1827 – 8 ഏപ്രിൽ 1857),
തെലുഗു സിനിമ ലോകത്തെ എഴുത്തുകാരനും, നിർമ്മിതാവും, സംവിധായകനും, ഗായകനും ആയിരുന്ന സമുദ്രാല സീനിയർ എന്ന സമുദ്രല രാഘവാചാര്യയെയും(19 July 1902 – 16 March 1968),
ആൾ ഇൻഡ്യൻ മുസ്ലീം ലീഗിന്റെ അംഗവും, ഡാക്കയിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകനും, ബ്രിട്ടിഷ് ഭരണത്തിൽ ബംഗാളിന്റെ പ്രധാനമന്ത്രിയും, അവിഭക്ത പാക്കിസ്ഥാനിന്റെ രണ്ടാമത്തെ ഗവർണർ ജനറലും, പിന്നീട് പ്രധാനമന്ത്രിയും ആയിരുന്ന സർ ഖ്വാജ നസീമുദ്ദിനിനെയും (19 July 1894 – 22 October 1964) ,
ബംഗാളി നോവലിസ്റ്റും, ചെറുകഥാകൃത്തും, നാടകകൃത്തും, കവിയും, ഡോക്റ്ററും ബനഫൂൽ എന്ന തുലിക നാമത്തിൽ എഴുതിയിരുന്ന ബാലായ് ചന്ദ് മുഖോപാദ്ധ്യായയെയും (1899, ജൂലൈ 19– ഫെബ്റുവരി 9,1979) ,
സോവിയറ്റ് കവിയും നാടകകൃത്തും കലാകാരനും നാടക-സിനിമാ നടനും ആയിരുന്നു വ്ലാദിമിർ വ്ലാദിമിറോവിച്ച് മയക്കോവ്സ്കിയെയും( 1893 ജൂലൈ 19 – 1930 ഏപ്രിൽ 14),
മെഡിക്കൽ എത്തിക്സിനെ പ്പറ്റിയുള്ള അന്നത്തെ പുതുമയുള്ള പല ആശയങ്ങളും ജനമനസ്സിലും അധികാരികളിലും എത്തിക്കുവാൻ കാരണമായ ലോകപ്രശസ്തമായ ദ സിറ്റാഡൽ എന്ന നോവല്‍ എഴുതിയ ആർച്ചിബാൾഡ് ജോസഫ് ക്രോനിൻഎന്ന എ ജെ ക്രോനിനെയും (1896 ജൂലൈ 19 – 1981 ജനുവരി 6),
ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി കണക്കാക്കുന്നുവെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാൻ ഇഷ്ടപ്പെട്ട ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്ന ഹിലാരി ജെർമെയ് നി എഡ്ഗാർ ഡെഗായെയും(19 ജൂലൈ 1834 – 27 സെപ്റ്റംബർ 1917),
അമേരിക്കൻ ഓർണിത്തോളജിക്കൽ യൂണിയന്റെ ആദ്യ പ്രസിഡന്റും അമേരിക്കൻ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ആദ്യ ക്യൂറേറ്ററും ആ മ്യൂസിയത്തിലെ പക്ഷിശാസ്ത്ര വിഭാഗത്തിന്റെ ആദ്യ തലവനും, അല്ലെന്റെ നിയമം എന്നറിയപ്പെടുന്ന നിയമത്തിന്റെ ഉപജ്ഞാതാവും ജന്തുശാസ്ത്രജ്ഞനും, സസ്തനിശാസ്ത്രജ്ഞനും, പക്ഷിശാസ്ത്രജ്ഞനും ആയിരുന്ന ജോയെൽ അസഫ് അല്ലെനെയും (ജൂലൈ 19, 1838 – ആഗസ്റ്റ് 29, 1921)
പത്രപ്രവർത്തകനും ഒരു ചിന്തകനും ആയിരുന്ന കവിയും എഴുത്തുകാരനുമായ ഫ്രാങ്ക് മൊറെയ്സിന്റെ മകനും, Beginning, എന്ന ആദ്യത്തെ കവിതകളുടെ സംഗ്രഹത്തിനു തന്നെ Hawthornden Prize കിട്ടിയ ഡൊമിനിക് ഫ്രാൻസിസ് മൊറെയ്സ് എന്ന ഡോം മൊറെയ്സിനെയും (19 ജുലൈ 1938 – 2 ജൂൺ 2004),
ഇൻ നാച്വേർസ് വണ്ടർലാൻഡ് (1835), ഓൺ ദ് ഹഡ്സൺ (1830-35), എ റിവർ ഗ്ലീപ്സ് (1843-50) തുടങ്ങിയ പ്രകൃതിദൃശ്യങ്ങൾ കലാത്മകമായി ചിത്രീകരിച്ച്, ചുരുങ്ങിയ കാലത്തിനുള്ളിൽ അമേരിക്കൻ ചിത്രകലയിലെ പ്രസിദ്ധ പ്രകൃതിദൃശ്യ ചിത്രകാരനാകുവാൻ സാധിച്ച
തോമസ് ഡൗറ്റിയെയും ( 1793 ജൂലൈ 19-1856 ജൂലൈ 22),
2014ൽ മിസ് ഹോൺഡുറാസ് ആയി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, മിസ് വേൾഡിനായിട്ടുള്ള മത്സരത്തിനു മുൻപെ സഹോദരിയോടൊപ്പം കൊല്ലപ്പെടുകയും ചെയ്ത ഹോൺഡൂറൻ മോഡലും, ടി വി ഹോസ്റ്റും, സൌന്ദര്യ റാണിയും ആയിരുന്ന മാരിയ ഹോസെ അൽവരാടൊ മുനോസിനെയും (19 ജൂലൈ 1995 – 13 നവംബർ 2014),
ഓർമ്മിക്കാം
ചരിത്രത്തിൽ ഇന്ന്…
*********
1870 – ഫ്രാങ്കോ പ്രഷ്യൻ യുദ്ധം, ഫ്രാൻസ് പ്രഷ്യക്കു മേൽ യുദ്ധം പ്രഖ്യാപിച്ചു.
1905 – ബ്രിട്ടീഷ് സർക്കാർ ബംഗാൾ വിഭജിക്കാനുള്ള തീരുമാനമെടുത്തു.
1947 – ബർമ്മൻ നേതാവ് ആങ് സാചിയും അനുയായികളും കൊല്ലപ്പെട്ടു.
1969 – ബാങ്ക് ദേശസാൽക്കരണം.
1976 – നേപ്പാളിലെ സഗർമത നാഷണൽ പാർക്ക് ആരംഭിച്ചു.
1983 – മനുഷ്യന്റെ തലച്ചോറിന്റെ 3 ഡി രൂപം സി.ടി സ്കാനർ വഴി പുറത്തിറക്കി.
1994 – ബ്യൂണസ് ഐറിസിലെ അസോസിയോൺ മ്യൂച്വൽ ഇസ്രയേലിറ്റ അർജന്റീന (അർജന്റീന ജൂത കമ്മ്യൂണിറ്റി സെന്റർ) ബോംബാക്രമണത്തിൽ 85 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1994 – റുവാണ്ടൻ വംശഹത്യ : റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് ഗിസെനിയുടെയും വടക്ക് പടിഞ്ഞാറൻ റുവാണ്ടയുടെയും നിയന്ത്രണം ഏറ്റെടുക്കുകയും ഇടക്കാല സർക്കാരിനെ സൈറിലേക്ക് നിർബന്ധിക്കുകയും വംശഹത്യ അവസാനിപ്പിക്കുകയും ചെയ്തു.
1995 – കരീബിയൻ ദ്വീപായ മോണ്ട്സെറാറ്റിൽ , സൗഫ്രിയർ ഹിൽസ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. നിരവധി വർഷങ്ങളായി, ഇത് ദ്വീപിനെ നശിപ്പിക്കുകയും തലസ്ഥാനത്തെ നശിപ്പിക്കുകയും ജനസംഖ്യയിൽ ഭൂരിഭാഗവും പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു.
1996 – ക്യൂബെക്കിലെ എക്കാലത്തെയും ചെലവേറിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നിന് തുടക്കമിട്ട കൊടുങ്കാറ്റ് സഗുനേയ് നദിയിൽ കടുത്ത വെള്ളപ്പൊക്കത്തിന് കാരണമായി.
1996 – മുല്ലൈത്തീവ് യുദ്ധം : 1,200 സൈനികരെ കൊലപ്പെടുത്തി, ശ്രീലങ്കൻ സൈന്യത്തിന്റെ താവളത്തെ തമിഴ് ഈഴം വിമോചന കടുവകൾ പിടിച്ചെടുത്തു .
2002 – കൊളറാഡോയിലെ എസ്റ്റെസ് പാർക്കിന് സമീപം ഒരു ഏകീകൃത PB4Y-2 പ്രൈവറ്റർ തകർന്ന് രണ്ട് ജീവനക്കാരും മരിച്ചു.
2012 – ബൾഗേറിയയിലെ ബർഗാസ് എയർപോർട്ടിൽ ഇസ്രായേൽ ടൂർ ബസിൽ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2013 – 20 ബില്യൺ ഡോളർ വരെ കടമുള്ള ഡെട്രോയിറ്റ് ഗവൺമെന്റ് , യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ മുനിസിപ്പൽ പാപ്പരത്തത്തിനായി ഫയൽ ചെയ്തു.
2014 – ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും ലെവന്റും ക്രിസ്ത്യാനികൾ ഒന്നുകിൽ ദിമ്മി പദവി സ്വീകരിക്കുകയോ ISIL രാജ്യങ്ങളിൽ നിന്ന് കുടിയേറുകയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.
2019 – ജപ്പാനിലെ ക്യോട്ടോയിലെ ഫുഷിമി-കുവിൽ ഒരാൾ ആനിമേഷൻ സ്റ്റുഡിയോയ്ക്ക് തീയിട്ടു , കുറഞ്ഞത് 35 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
. By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘
