മിലാൻ: കുട്ടികളോടുള്ള ലൈംഗിക അതിക്രമത്തിന് കടുത്ത ശിക്ഷയാണ് നമ്മുടെ രാജ്യത്ത് പ്രതികൾക്ക് നൽകുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെ ബാല ലൈംഗീക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾക്ക് നിയമ സംരക്ഷണവും, നീതിയും ഉറപ്പാക്കുന്ന രീതിയിലാണ് നമ്മുടെ രാജ്യത്തെ നിയമസംവിധാനം. എന്നാൽ ഇറ്റലിയിൽ നിന്ന് വരുന്നത് അത്ര സുഖമുള്ള വാർത്തയല്ല. സമയദെർഘ്യത്തിന്റെ പേരിൽ ഒരു പീഡനക്കേസ് തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഇറ്റാലിയൻ കോടതി. നിരവധി പേരാണ് സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പീഡനത്തിന് 10 സൈക്കൻറ് പോലും ദൈർഘ്യം