പ്രാഗ്: പ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. ദീർഘകാലമായി നീണ്ടു നിന്ന അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് പാരിസിലെ അപ്പാർട്മെന്‍റിൽ വച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ചെക് വംശജനായ കുന്ദേര കഴിഞ്ഞ് അമ്പതു വർഷങ്ങളായി പാരിസിലാണ് താമസം. ചെക്ക് നഗരമായ ബെർണോയിൽ 1929ൽ ജനിച്ച കുന്ദേര സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതോടെ രാജ്യത്ത് നിന്ന് പുറത്തായി. 1975 ൽ അദ്ദേഹം കുടുംബത്തിനൊപ്പം ഫ്രാൻസിലേക്ക് കുടിയേറി. 1979ൽ ചെക്കോസ്ലോവാക്യ അദ്ദേഹത്തിന്‍റെ പൗരത്വം റദ്ദാക്കി. എന്നാൽ, അഞ്ച് വർഷങ്ങൾക്കു ശേഷം […]