പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ എക്സൈസുകാർ മർദ്ദിച്ചതായി പരാതി. നായ്ക്കർപാടി സ്വദേശി നാഗരാജിനാണ് മർദനമേറ്റത്.
മദ്യം കടത്തിയെന്നാരോപിച്ചായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു. നാഗരാജിന്റെ കർണപടത്തിന് പരിക്കേറ്റു. ഇയാളെ ചികിത്സക്കായി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ നാഗരാജ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപോൾ വീണ് പരിക്ക് പറ്റിയതാണെന്നാണ് എക്സൈസ് അധികൃതരുടെ വിശദീകരണം.
