പാരീസ് – ലോകപ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര(94) അന്തരിച്ചു. ദീർഘനാളായി വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പാരീസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
 ‘ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ്ബീയിംഗ്’ എന്ന പ്രശസ്ത നോവൽ ഉൾപ്പെടെ നിരവധി കൃതികളുടെ രചയിതാവാണ്. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചുള്ള പാർട്ടി വിരുദ്ധ നിലപാടുകളുടെ പേരിൽ ചെക്കൊസ്ലൊവാക്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി വർഗശത്രുവായി പ്രഖ്യാപിച്ച അദ്ദേഹം 1975-ൽ ഫ്രാൻസിൽ അഭയം തേടുകയായിരുന്നു. 1979-ൽ ചെക്ക് പൗരത്വം നഷ്ടപ്പെട്ടതോടെ 1981-ൽ ഫ്രഞ്ച് പൗരത്വം സ്വീകരിക്കുകയായിരുന്നു. എന്നാൽ, നാലു പതിറ്റാണ്ടിനു ശേഷം 2019-ൽ ചെക്ക് സർക്കാർ തങ്ങളുടെ തെറ്റ് തിരുത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാൻസിലെ അംബാസിഡർ പീറ്റർ ഡ്രൂലക് മിലാൻ കുന്ദേരയെ നേരിൽപോയി കണ്ട് ചെക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഏറ്റവും വലിയ ചെക്ക് എഴുത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നിരിക്കുകയാണെന്നായിരുന്നു അന്ന് ഡ്രൂലക് കുന്ദേരയ്ക്ക് പൗരത്വ സർട്ടിഫിക്കറ്റ് നല്കി ലോകത്തോട് പറഞ്ഞത്. ചെക്ക് നഗരമായ ബ്രണോയിലാണ് ജനനം. ഇതിഹാസതുല്യമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്.

 
2023 July 12Internationalwriter Milan Kundera passed awaytitle_en: Renowned writer Milan Kundera passed away

By admin

Leave a Reply

Your email address will not be published. Required fields are marked *