തിരുവനന്തപുരം – വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ചാണ് സംഭവം.
 കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോകുന്ന ആംബുലൻസാണ് മറിഞ്ഞത്. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അപകടത്തിൽ രോഗിക്കും ആംബലൻസ് ഡ്രൈവർക്കും രോഗിയുടെ കൂട്ടിരിപ്പുകാർക്കും പരുക്കേറ്റു. ഇവരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഏറെ ബുദ്ധിമുട്ടിയാണ് വാഹനത്തിൽ നിന്നും ആളുകളെ പുറത്തെത്തിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
 
2023 July 12minister’s pilot’s vehicle collisionambulance overturned and 3 injuredtitle_en: minister’s pilot’s vehicle traveling in a collision; ambulance overturned and 3 injured

By admin

Leave a Reply

Your email address will not be published. Required fields are marked *