കൊച്ചി- മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി. സി. പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’യുടെ ടീസര്‍ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ടീസര്‍ സോഷ്യല്‍ മിഡിയയിലൂടെയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്റെ സുഹൃത്തിനെ സ്‌നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദ വഴിയിലൂടെയാണ് ‘ഴ’യുടെ കഥ വികസിക്കുന്നത്. തമാശയും സസ്‌പെന്‍സും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ കുടുംബ പശ്ചാത്തലത്തിന്റെ കഥ കൂടി പറയുന്നുണ്ട്.
മനുഷ്യബന്ധങ്ങളില്‍ ഇങ്ങനെയും സൗഹൃദങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ‘ഴ’യുടെ ഇതിവത്തം. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്.
അഭിനേതാക്കള്‍- മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ്, നൈറാ നീഹാര്‍, സന്തോഷ് കീഴാറ്റൂര്‍, ലക്ഷ്മി പ്രിയ, രാജേഷ് ശര്‍മ്മ, ഷൈനി സാറ, വിജയന്‍ കാരന്തൂര്‍, അജിത വി. എം, അനുപമ വി. പി.
ബാനര്‍- വോക്ക് മീഡിയ, നന്ദന മുദ്ര ഫിലിംസ്, രചന, സിവിധാനം- ഗിരീഷ് പി. സി. പാലം, നിര്‍മ്മാണം- രാജേഷ് ബാബു കെ. ശൂരനാട്, കോ പ്രൊഡ്യുസേഴ്‌സ്- സബിത ശങ്കര്‍, വി പ്രമോദ്, സുധി, ഡി. ഒ. പി- ഹുസൈന്‍ അബ്ദുല്‍ ഷുക്കൂര്‍, സംഗീതം- രാജേഷ് ബാബു കെ, എഡിറ്റര്‍- പ്രഹ്‌ളാദ് പുത്തന്‍ചേരി, പി. ആര്‍. ഒ- പി. ആര്‍. സുമേരന്‍.
2023 July 9Entertainmentzhamanikandan acharinandu anandgireesh p c palamഓണ്‍ലൈന്‍ ഡെസ്‌ക്title_en: teaser of ‘Zha’ has been released as the rain of friendshipEmbedded video for സൗഹൃദത്തിന്റെ സ്‌നേഹമഴയായ് 'ഴ'യുടെ ടീസര്‍ റിലീസ് ചെയ്തു