ആലപ്പുഴ-ഏക സിവില്‍ കോഡില്‍ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപി നടത്തുന്ന അതേ ശ്രമം തന്നെയാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.
ഏക സിവില്‍ കോഡ് വേണമെന്നു പണ്ട് സിപിഎം നയപരമായ നിലപാട് എടുത്തിട്ടുണ്ട്. ഇഎംഎസ്സിന്റെ നിലപാട് പിന്നെ തിരുത്തി കണ്ടതേയില്ല. കോണ്‍ഗ്രസിന് ഒറ്റ നിലപാടാണ്. ഇപ്പോള്‍ സെമിനാര്‍ നടത്തുന്നത് വോട്ട് മുന്നില്‍ കണ്ടുകൊണ്ടാണ്. സിപിഎം ആദ്യം ചെയ്യേണ്ടത് ഇഎംഎസ്സിന്റെ നിലപാടിനെ തള്ളി പറയുക എന്നതാണ് കാലത്തിനൊത്തു മാറുകയാണെങ്കില്‍ സിപിഎം അത് തുറന്നു പറയണം. എന്നിട്ട് വേണം എം വി ഗോവിന്ദന് സെമിനാറിനു ആളുകളെ ക്ഷണിക്കാന്‍. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത സെമിനാറില്‍ ലീഗ് പങ്കെടുക്കില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്ന.ു ഇപ്പോഴെങ്കിലും മുസ്ലിം ലീഗില്‍ പുരാഗനവും മതേതരത്വവും സി പി എം കാണുന്നതില്‍ സന്തോഷമുണ്ട്.
െ്രെകസ്തവ ദേവാലയങ്ങളെ ആക്ഷേപിച്ച എം.വി ഗോവിന്ദന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. െ്രെകസ്തവ വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന നടപടിയാണിത്. ഒരു സമൂഹത്തിനു നേരെയുള്ള കടന്നാക്രമണം മതസൗഹാര്‍ദ്ദത്തിനു ചേര്‍ന്ന നടപടിയല്ല-രമേശ് ചെന്നിത്തല പറഞ്ഞു.
2023 July 9KeralacpmcongressChennithalatitle_en: Ramesh chennithala blames CPM