ഹൈദരാബാദ് : മെഡിക്കൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് ദീക്ഷിത് റെഡ്ഡി (20)യെ വൃഷണം മുറിച്ച് രക്തം വാർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു ഗാന്ധി ആശുപത്രിയിലെ വിദ്യാർഥിയായിരുന്ന ദീക്ഷിത് താമസിച്ചിരുന്നത്. ദീക്ഷിത് വിഷാദരോഗിയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും സഹപാഠികൾ പറഞ്ഞു. നാലു വർഷം മുൻപും ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നാണു ചികിത്സ ആരംഭിച്ചത്. അടുത്തിടെ ദീക്ഷിത് ചികിത്സ മുടക്കി.