വിവാഹത്തിൽനിന്ന് പിന്മാറി ; 23കാരൻ 19കാരിയെ കുത്തിക്കൊന്നു

ഗുരുഗ്രാം: വിവാഹം മുടങ്ങിയതിനെ തുടർന്ന് 23കാരൻ 19കാരിയായ തന്റെ മുൻപ്രതിശ്രുത വധുവിനെ കുത്തിക്കൊന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്.
ഉത്തർപ്രദേശിലെ ബദോൻ സ്വദേശികളാണ് യുവാവും യുവതിയും. വീട്ടുജോലി ചെയ്താണ് പെൺകുട്ടി ജീവിക്കുന്നത്. നാലുമാസം മുൻപായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. ഏതാനും ദിവസങ്ങൾക്കു മുൻപ് പെൺകുട്ടി വിവാഹത്തിൽനിന്നു പിന്മാറിയത് യുവാവിനെ അസ്വസ്ഥനാക്കിയിരുന്നതായും ഇതാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
മറ്റൊരു സ്ത്രീക്കൊപ്പമാണ് പെൺകുട്ടിയുടെ അടുത്തേക്ക് ഇയാൾ എത്തിയത്. പരസ്പരം സംസാരിക്കുന്നതും വിഡിയോയിൽ കാണാം. അൽപ്പനിമിഷങ്ങൾക്കകം യുവാവ് പെൺകുട്ടിയെ ആവർത്തിച്ചു കുത്തുന്നതും വിഡിയോയിൽ ഉണ്ട്. ഒപ്പമുള്ള സ്ത്രീ യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പലരും അക്രമത്തിനു ദൃക്സാക്ഷികളായെങ്കിലും ഭയം കാരണം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ചു നിൽക്കുന്ന യുവാവിനെയും വിഡിയോയിൽ കാണാം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *