അബുദാബി-  പൊതുതാല്‍പ്പര്യത്തിന് ഹാനികരമായ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഏഷ്യന്‍ പ്രവാസിയെ റിമാന്‍ഡ്  ചെയ്യാന്‍ യു.എ.ഇ ഫെഡറല്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. കിംവദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും തടയുന്ന പ്രോസിക്യൂഷന്റേതാണ് നടപടി.  രാജ്യത്തെ അംഗീകൃത മാധ്യമ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്തതും യു.എ.ഇ  സമൂഹത്തെ അവഹേളിക്കുന്നതുമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിനാണ് കേസ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിള്‍ പ്രചരിച്ച വീഡിയോ ക്ലിപ്പ് യുഎഇ അറ്റോര്‍ണി ജനറല്‍ ഓഫീസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് പരിശോധിച്ചു. യു.എ.ഇ പൗരന്റെ വസ്ത്രം ധരിച്ച് ആഡംബര കാര്‍ ഷോറൂമില്‍ കയറി പണത്തിന് ഒട്ടും വിലയില്ലാത്ത രീതിയില്‍ പെരുമാറുന്നതാണ് വീഡിയോ. വന്‍തുകയുമായി രണ്ട് പേര്‍ ഇയാള്‍ക്കു പിന്നാലെ ഷോറൂമില്‍ കയറി. ഷോറൂമിന്റെ ഉടമയുമായി സംസാരിക്കുന്നതിനിടയില്‍ ഇരുപത് ലക്ഷം ദിര്‍ഹത്തില്‍ കൂടുതല്‍ വിലയുള്ള കാര്‍ വേണമെന്നാാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.  
പണത്തിന് യാതൊരു വിലയും ഇല്ലാത്ത തരത്തില്‍ ഷോറൂം ജീവനക്കാര്‍ക്ക് വലിയ തുക നല്‍കുകയും ചെയ്തു. വീഡിയോ ചിത്രീകരിച്ച കാര്‍ ഷോറൂം ഉടമയെ പബ്ലിക് പ്രോസിക്യൂഷന്‍ വിളിച്ചുവരുത്തിയിരുന്നു.
പോസ്റ്റ് ചെയ്യുന്ന മാധ്യമ ഉള്ളടക്കത്തില്‍ നിയമപരവും ധാര്‍മ്മികവുമായ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും സമൂഹത്തിന്റെ സാമൂഹിക സവിശേഷതകളും  മൂല്യങ്ങളും പരിഗണിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ യുഎഇയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് നിര്‍ദേശിച്ചു.
 
 
2023 July 9GulfCrimearresttitle_en: Resident arrested for filming, sharing ‘offensive’ video on social media

By admin

Leave a Reply

Your email address will not be published. Required fields are marked *