മുതലപ്പൊഴിയിലുണ്ടായ ബോട്ട് അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കനത്ത തിരമാലയിൽ വള്ളം മറിഞ്ഞാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.
നാല് മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവർ മത്സ്യബന്ധനത്തിന് പോകുന്ന സമയത്തായിരുന്നു അപകടം. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി ആൻറണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപെട്ടത്. പിന്നീട് നടത്തിയ ശക്തമായ തെരച്ചിലിൽ കുഞ്ഞുമോനെ അബോധാവസ്ഥയിൽ കണ്ടെത്തി. കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.