വൈക്കം-അനൂപ് മേനോന്റെ നായികയായി ബിഗ് ബോസ് സീസണ്‍ 4 റിയാലിറ്റി ഷോ ജേതാവ് ദില്‍ഷ പ്രസന്നന്‍ എത്തുന്നു. ‘ഓ സിന്‍ഡ്രല്ല’ എന്ന് പേരിട്ട ചിത്രത്തിന്റെ ടീസര്‍ ആണിപ്പോള്‍ എത്തിയിരിക്കുന്നത്. നര്‍ത്തകി കൂടിയായ ദില്‍ഷ ഡാന്‍സ് ചെയ്യുന്ന ഒരു രംഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അനൂപ് മേനോനും സംഘവും ഡാന്‍സ് കാണാനായി എത്തുന്നതായാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങള്‍. റെണോള്‍സ് റഹ്മാന്‍ ആണ് സംവിധാനം.
ഛായാഗ്രഹണം മഹാദേവന്‍ തമ്പി. പ്രോജക്ട് മാനേജര്‍ ബാദുഷ എന്‍.എം. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെയാണ് നിര്‍മ്മാണം. നിനോയ് വര്‍ഗീസ് ആണ് സംഗീതം ഒരുക്കുന്നത്. സിയാന്‍ ശ്രീകാന്ത് ആണ് എഡിറ്റിംഗ്.
‘അക്വാട്ടിക് യൂണിവേഴ്സി’ന് തല്‍ക്കാലം വിട നല്‍കിയ ചെക്ക്മേറ്റ് എന്ന മറ്റൊരു സിനിമ കൂടി അനൂപ് മേനോന്‍ പ്രഖ്യപിച്ചിട്ടുണ്ട്. നിര്‍മ്മാതാവ് ഹരിശ്രീ ഹരീന്ദ്രന്റെ മകളായ രേഖയാണ് ചിത്രത്തില്‍ നായികയാവുന്നത്. ഇത് കൂടാതെ പ്രിയ വാര്യരെ നായികയാക്കി ‘നാല്‍പ്പത്തിയൊന്നുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്നൊരു സിനിമയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തിമിംഗല വേട്ട’ നടന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഈ സിനിമ പ്രഖ്യാപിച്ചതോടെയാണ് അനൂപ് മേനോന്റെ അക്വാട്ടിക് യൂണിവേഴ്‌സ് ചര്‍ച്ചകളില്‍ നിറഞ്ഞത്. ‘ദി ഡോള്‍ഫിന്‍’, ‘വരാല്‍’, ‘കിംഗ് ഫിഷ്’ എന്നീ സിനിമകളായിരുന്നു ഇതിന് മുമ്പ് റിലീസ് ചെയ്ത അനൂപ് മേനോന്‍ സിനിമകള്‍.
2023 July 9Entertainmentbigg bossDilshaanoop menonfilmഓണ്‍ലൈന്‍ ഡെസ്‌ക് title_en: Bigg boss winner Dilsha to pair with Anoop Menon in upcoming movie