പൊന്നും വിലയിൽ തക്കാളി , പ്രത്യേക കാവലൊരുക്കി കച്ചവടക്കാരൻ

പെരും മഴയിലും തൊട്ടാൽ പൊള്ളുന്ന വിലയിലാണ് തക്കാളി.തക്കാളിക്ക് മാത്രമായി സെക്യൂരിറ്റിയെ വച്ചും പ്രത്യേക സമ്മാനമായി തക്കാളി നൽകുന്നതും വലിയ വിലയുള്ള സാധനങ്ങൾ വാങ്ങിയാൽ കൂടെ തക്കാളി എന്ന രീതിയിലുള്ള ഓഫറുകളിലേക്കും വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ . അങ്ങനെ തക്കാളി വാങ്ങുന്നത് ഒരു ചെറിയ കളിയല്ലാതായി മാറിയിരിക്കുന്നു.
മധ്യപ്രദേശിലാണ് വിറ്റുപോവാൻ ബുദ്ധിമുട്ടുള്ള സാധനങ്ങൾക്കൊപ്പം തക്കാളി നൽകുന്ന ഓഫർ കൊണ്ട് വരാനുള്ള ബുദ്ധി കടയുടമയായ അഭിഷേക് അഗർവാളിന് തോന്നുന്നത്.മൊബൈൽ ഷോപ്പിലെ കച്ചവടം മോശമായപ്പോൾ മൊബൈൽ വാങ്ങിയാൽ രണ്ടു കിലോ തക്കാളി സൗജന്യം എന്ന ഓഫർ വച്ചു അഭിഷേക് . എന്തായാലും തക്കാളി ഓഫർ കച്ചവടത്തെ സഹായിച്ചിട്ടുണ്ടെന്നാണ് അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞത്.

വാരണാസിയിലാണ് തക്കാളിക്ക് പ്രത്യേക സുരക്ഷയൊരുക്കുന്ന സ്ഥിതിയുണ്ടായത്.തക്കാളി വില താങ്ങാതെ വന്നതോടെ ആളുകൾ തക്കാളി അടിച്ചു മാറ്റാൻ തുടങ്ങിയതിനാലാണ് ഈ നടപടിയെന്നാണ് ഉടമസ്ഥൻ പറയുന്നത് . കടയിലെത്തുന്ന ആളുകൾ ബഹളമുണ്ടാക്കുകയും ബഹളത്തിനിടെ തക്കാളി അടിച്ചു മാറ്റി സ്ഥലം വിടുകയും പതിവായതോടെയാണ് അജയ് ഫൗജി കടയിൽ കാവലിനാളെ നിർത്തിയത്.എന്തായാലും ഇതോടെ ബഹളത്തിനും മോഷണത്തിനും കുറവ് വന്നെന്നും അജയ് പറയുന്നു .

തക്കാളിയുടെ ശരാശരി വില നൂറു കടന്നിട്ട് ദിവസങ്ങളായി.വിലക്കയറ്റത്തിനൊപ്പം പച്ചക്കറി ക്ഷാമവും രൂക്ഷമാണ്. കർണ്ണാടകയിലെയും തമിഴ്നാട്ടിലെയും കൃഷി നാശവും ഇതിന് ആക്കം കൂട്ടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *