കനത്ത മഴയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിരവധി പ്രദേശങ്ങളിൽ നാശംവിതച്ച് ദുരിതപ്പെയ്ത്ത് തുടരുകയാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ജനജീവിതം ദുസ്സഹമാക്കി. മഴക്കെടുതിയിൽ ഇതുവരെ 15ഓളം പേർ മരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു ഉത്തർപ്രദേശിലെ മെൻപുരി ജില്ലയില്‍ പാടത്തു പണിയെടുത്തുകൊണ്ടിരിക്കെ മിന്നലേറ്റ് ഒരു സ്ത്രീയടക്കം മൂന്നുപേർ ശനിയാഴ്ച മരിച്ചിരുന്നു. പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട വാഹനത്തിൽനിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. 11 പേരാണു