വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന കാറിൽ എംഡിഎംഎ കടത്തിയ യുവാക്കൾ പിടിയിൽ. തൃശൂർ സ്വദേശികളായ വിഷ്ണു,ശ്രീജിത് എന്നിവരാണ് പിടിയിലായത്. ബെഗളൂരുവില്നിന്നാണ് ലഹരിമരുന്ന് യുവാക്കൾ എത്തിച്ചത്.

തൃശൂർ കുന്നംകുളത്തുവെച്ചാണ് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. പൊലീസ് ലഹരിപരിശോധന കർശനമാക്കിയതോടെ പിടിക്കപ്പെടാതിരിക്കാൻ പുതിയ വഴികളാണ് യുവാക്കൾ തേടിയത്. കാറിന്റെ പുറകിൽ ആർക്കും സംശയം തോന്നാതിരിക്കാൻ വളർത്തുനായയെ കയറ്റിയ ശേഷം എംഡിഎംഎ ഒളിപ്പിച്ചു. പരിശോധനയ്‌ക്കിടയിൽ പൊലീസുകാർ കൈകാണിച്ചതോടെ യുവാക്കൾ കാർ നിർത്തുകയും കാറിന്റെ പുറകിൽ അനക്കം കണ്ട പൊലീസുകാർ നായയ്‌ക്കൊപ്പം കണ്ടെത്തിയ ലഹരിമരുന്ന് പിടിച്ചെടുക്കുകയുമായിരുന്നു.

നേരത്തെയും പ്രതികൾ ഇത്തരത്തിൽ ലഹരി കടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിശോധനകൾക്കിടയിൽ വളർത്തുനായയെ കാണുന്നതോടെ അയൽ സംസ്ഥാനങ്ങളിലെ പൊലീസുകാർ കാര്യമായ പരിശോധന നടത്താതെ കടത്തിവിടും. പിടിയിലായ വിഷ്ണുവിന്റേതാണ് വളർത്തുനായ. നായയെ കുന്നംകുളത്തുള്ള പരിശീലകർക്ക് പൊലീസ് കൈമാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *