തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,248 പേർക്കു പനി പിടിപെട്ടു. ഡെങ്കിപ്പനി പിടിപെട്ട് എറണാകുളത്തും എലിപ്പനി ബാധിച്ചു തിരുവനന്തപുരത്തും രണ്ടു പേർ മരിച്ചു.
എറണാകുളം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണു പനി ബാധിതർ കൂടുതലുള്ളത്. ഇന്ന് 77 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഒൻപതു പേർക്കു എലിപ്പനിയും രണ്ടു പേർക്കു മലേറിയയും പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
