തെരുവുനായ ശല്യത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കോഴിക്കോട് ജില്ലയിലെ കൂത്താളി ഗ്രാമപഞ്ചായത്തിലെ ആറു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.തെരുവുനായ കടിക്കാതിരിക്കാൻ ആണ് ഇത്തരത്തിൽ അവധി പ്രഖ്യാപിച്ചത്. കൂത്താളി ടൗൺ, വിളയാട്ടുകണ്ടി എന്നിവിടങ്ങളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് ഈ പ്രദേശത്ത് തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. കൂത്താളി ടൗണില് വെച്ച് മൂന്നുപേർക്കും വിളയാട്ടുകണ്ടിയിൽ വെച്ച് ഒരാൾക്കുമാണ് കടിയേറ്റത്.ഈ നായയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ്