കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ തമ്മിുണ്ടായ അടിപിടിയിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ.എൻ.രാജേന്ദ്രൻ ആശുപത്രിയിലെത്തി അന്വേഷണം നടത്തി. അന്വേഷണ റിപ്പോർട്ട് അഡിഷനൽ ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.
സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടേയും ജീവനക്കാരുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അന്വേഷണ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ ഉടൻ സ്വീകരിച്ചേക്കുമെന്നാണ് സൂചന.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻമാരിൽ ഒരാൾ വൈകിവന്നതിനെ മറ്റേയാൾ ചോദ്യം ചെയ്തിനെ തുടർന്നായിരുന്നു തമ്മിൽ തല്ല് തുടങ്ങിയത്.
രോഗികൾക്ക് മുന്നിൽ ഡോക്ടർമാർ അടിപിടി കൂടിയ വാർത്തകൾ വന്നതിന് പിന്നാലെ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു.
