ബംഗ്‌ളാദേശിലെ മിര്‍പൂര്‍ ഷേര്‍ ഇ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷമീമ സുല്‍ത്താനയുടെ വിക്കറ്റ് വീണപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു മിന്നുന്ന നിമിഷം പിറന്നു. വയനാടിന്റെ ഗോത്രമേഖലയില്‍ നിന്നുള്ള മിന്നുമണി (24) രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിക്കുകയായിരുന്നു. മാനന്തവാടി ഒണ്ടയങ്ങാടി എടപ്പടിയിലെ മണിയുടെയും വസന്തയുടെയും മകളാണു മിന്നുമണി. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ആദ്യ മലയാളികൂടിയായി കേരളത്തിനു മിന്നു. ബംഗ്‌ളാദേശിനെതിരേ