അടൂർ ഗവണ്മെന്റ് ആശുപത്രിയിലെ കാരണ്യ ഫാർമസിയിൽ തീ പിടിച്ചു. ഫ്രിഡ്ജ്, പ്രിൻ്റർ എന്നിവ കത്തി നശിച്ചു.
വെളുപ്പിനെ മൂന്നരയോടെയായിരുന്നു സംഭവം. അടൂരിൽനിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, തിരുവനന്തപുരം ഒറ്റശേഖരമംഗലത്ത് പാചകവാതക സിലിണ്ടറിലേക്ക് തീ പടർന്ന് വീടിൻ്റെ ഒരു ഭാഗം കത്തി നശിച്ചു. കുരവറ ബാലകൃഷ്ണൻ്റെ വീട്ടിലാണ് പാചകവാതകം ചോർന്ന് തീ പിടിച്ചത്. രാത്രി 12.30ഓടെയാണ് സംഭവം ഉണ്ടായത്.