ന്യൂദല്‍ഹി- കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളത്തിന് രണ്ടാം സ്ഥാനം. 2021- 22 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനമുണ്ടായിരുന്നതാണ് രണ്ടിലേക്ക് താഴ്ന്നത്. 
സൂചികയില്‍ കേരളത്തിന് 700ല്‍ 609.7 സ്‌കോറാണ് ലഭിച്ചത്. ഛണ്ഡിഗഡും പഞ്ചാബും 641 വീതം സ്‌കോര്‍ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 
വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും 10 ഗ്രേഡുകളായാണ് തരംതിരിക്കുന്നത്. ആദ്യ അഞ്ച് ഗ്രേഡുകളില്‍ സംസ്ഥാനങ്ങളൊന്നും ഇടം നേടിയില്ല. പഞ്ചാബും ഛണ്ഡിഗഢും ആറാം ഗ്രേഡിലാണ് സ്ഥാനം പിടിച്ചത്. പഠന ഫലങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ കണക്കാക്കുന്നത്.
തമിഴ്നാട്, മഹാരാഷ്ട്ര, ദല്‍ഹി, പുതുച്ചേരി, ഗുജറാത്ത് എന്നിവയാണ് കേരളത്തിനൊപ്പമെത്തിയ മറ്റ് സംസ്ഥാനങ്ങള്‍. ഏഴാം ഗ്രേഡിലാണ് ഇവ സ്ഥാനം പിടിച്ചത്. 
കഴിഞ്ഞ വര്‍ഷം കേരളം, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ 1000-ല്‍ 901നും 950നും ഇടയില്‍ പോയിന്റ് നേടിയിരുന്നു.
2023 July 9IndiaEducationkeralaഓണ്‍ലൈന്‍ ഡെസ്‌ക്title_en: Kerala is second in quality of education

By admin

Leave a Reply

Your email address will not be published. Required fields are marked *