പലസ്‌തീന് 15 മില്യൺ യുഎസ് ഡോളർ സഹായവുമായി യുഎഇ

ദുബായ്: ജെനിൻ ക്യാമ്പിലുള്ള പലസ്‌തീൻ അഭയാർത്ഥികളുടെ അടിയന്തര ആവശ്യങ്ങൾക്കായിഏജൻസിയെ സഹായിക്കാൻ യുഎഇ 15 മില്യൺ യുഎസ് ഡോളർ സംഭാവന ചെയ്യുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്‌ദുല്ല ബെൻ സായിദ് യുഎൻആർഡബ്ല്യുഎ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനിയെ അറിയിച്ചു.
ജെനിൻ ക്യാമ്പിലെ വൻ നാശത്തിന്റെ പശ്ചാത്തലത്തിൽ, ഈ ആഴ്‌ച യുഎൻആർഡബ്ല്യുഎയ്ക്ക് പിന്തുണ നൽകുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ. യുഎഇ ക്യാമ്പിനുള്ളിൽ, ഏജൻസിയുടെ ഹെൽത്ത് സെന്റർ, നശിപ്പിക്കപ്പെട്ടതോ ഗുരുതരമായി കേടുപാടുകൾ സംഭവിച്ചതോ ആയ വീടുകൾ എന്നിവ ഉൾപ്പെടെയുള്ള അടിയന്തര പുനരധിവാസവും അറ്റകുറ്റപ്പണികളും ഏറ്റെടുക്കാൻ ഈ ഫണ്ട് ഏജൻസിയെ അനുവദിക്കും
ജൂലൈ 4 ന് അവസാനിച്ച രണ്ട് ദിവസത്തെ ഇസ്രായേൽ സൈനിക നടപടിയെത്തുടർന്ന് റോഡുകൾ, ജലം, വൈദ്യുതി ശൃംഖലകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശമുണ്ടായി.
നാശനഷ്‌ടങ്ങളുടെ വ്യാപ്‌തിയും സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും കേടുപാടുകൾ സംഭവിച്ച ഇൻസ്റ്റാലേഷനുകൾ പുനഃസ്ഥാപിക്കുന്നതിനും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്‌ത അഭയാർഥികൾക്ക് അടിയന്തര പിന്തുണ നൽകുന്നതിന് ആവശ്യമായ തുകയുടെ അളവ് നിർണ്ണയിക്കുന്നതിനുള്ള വിലയിരുത്തലുകൾ തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *