തൃശൂര്‍- ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്നും മുഴക്കം. ഇതോടെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരായി.
ആമ്പല്ലൂര്‍, വരന്തരപ്പള്ളി ഭാഗങ്ങളിലാണ് മുഴക്കം കേട്ടത്. ശബ്ദം രണ്ട് സെക്കന്റ് നേരമുണ്ടായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മൂന്നാമതും മുഴക്കം കേട്ടതിന് പിന്നാലെ ജില്ലാ ഭരണകൂടം പരിശോധന ആരംഭിച്ചു.
കഴിഞ്ഞ ദിവസത്തെ മുഴക്കെ തുടര്‍ന്നും ജില്ലാ ഭരണകൂടം പരിശോധന നടത്തിയിരുന്നുവെങ്കിലും ഭൂകമ്പത്തിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയ്ക്കിടെ ജൂലായ് അഞ്ചാം തിയ്യതി കല്ലൂര്‍, ആമ്പല്ലൂര്‍ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
തൃശൂരിന് പുറമേ നേരത്തെ കോട്ടയത്തും ഇതേരീതിയിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരിയ രീതിയിലുള്ള ഭൂചലനങ്ങള്‍ രേഖപ്പെടുത്തപ്പെടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
2023 July 9KeralaThrissurearth noiseഓണ്‍ലൈന്‍ ഡെസ്‌ക്title_en: Thrissur for the third time, noise from underground