ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുത്തൻതലമുറ എക്സ്‌യുവി. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ എക്സ്‌യുവി 700 എഎക്‌സ്7 ഓട്ടോമാറ്റിക് കാറാണ് ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചത്. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം നടതുറന്ന നേരമായിരുന്നു വാഹനസമർപ്പണ ചടങ്ങ്. കിഴക്കേ നടയിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ഓട്ടോമോറ്റീവ് ടെക്നോളജി ആന്റ് പ്രോഡക്ട് ഡവലപ്മെന്റ് പ്രസിഡന്റ് ആർ.വേലുസ്വാമി കൈമാറി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം