കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനിമരണം. മലപ്പുറം സ്വദേശി അസ്ക സോയ(9) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്കയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്സ് ജനിഷയുടെ മകളാണ് അസ്ക. ഈ മാസം മാത്രം സംസ്ഥാനത്ത് 37 പേരാണ് പനി ബാധിച്ച് മരിച്ചത്.
