കുവൈത്ത്: ലോക സമ്പന്ന അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോള തലത്തിൽ മൂന്നാം സ്ഥാനത്തും കുവൈത്ത് ഇടം പിടിച്ചു. വേൾഡ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പുതിയ പട്ടികയിലാണ് ഇത്.
കുവൈത്തി ജനസംഖ്യയുടെ 15 ശതമാനം പേരും ഒരു മില്യൺ ഡോളറോ അതിൽ അധികമോ സ്വകാര്യ സ്വത്തിനു ഉടമകളാണ് എന്നാണ് റിപ്പോർട്ട് . ഈ വിഭാഗത്തിൽ സ്വിറ്റ്സർലൻഡ് ആണ് ആഗോള തലത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. ജനസംഖ്യയുടെ 15.5 പേരാണ് ഇവിടെ സമ്പന്നരായുള്ളത്.രണ്ടാം സ്ഥാനത്തുള്ള ഹോങ്കോങ്ങിൽ ജനസംഖ്യുയുടെ .15.3 ശതമാനം പേർ സമ്പന്നരാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതായത് ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങളും മൂന്നാം സ്ഥാനത്തുള്ള കുവൈത്തും തമ്മിൽ സ്‌കോർ പ്രകാരം നേരിയ വ്യത്യാസമാണ് നില നിൽക്കുന്നത്.