കുവൈറ്റ് സിറ്റി: രാഹുൽഗാന്ധിക്കെതിരെയുള്ള വിധിയിൽ ഒഐസിസി കുവൈറ്റ് പ്രതിഷേധിച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെ രാഹുൽഗാന്ധിക്കെതിരെയുള്ള വിധി പ്രസ്താവനയിൽ ഒഐസിസി കുവൈറ്റ് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു.
ഒഐസിസി ഓഫീസിൽ കൂടിയ പ്രതിഷേധായോഗത്തിന് ദേശീയ കമ്മിറ്റി ട്രഷറർ രാജീവ് നെടുവിലെമുറി അധ്യക്ഷത വഹിച്ചു. ഒഐസിസി കുവൈറ്റ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എസ് പിള്ള ഉൽഘാടനം ചെയ്തു.
ബത്താർ വൈക്കം, ജസ്റ്റിൻ, ബിജി പള്ളിക്കൽ, സിനോജ്, സുജിത്, സനൽ, ആഷിഖ്, ബൈജു, ഈപ്പൻ എന്നിവർ പ്രസംഗിച്ചു.
യോഗത്തിന് ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്റ് ജോബിൻ ജോസ് സ്വാഗതവും തൃശൂർ ജില്ലാ സെക്രട്ടറി നന്ദിയും പറഞ്ഞു.
