യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു, വ്യാജ വോട്ടുകൾ ചേർക്കുന്നു: സ്ഥാനാര്‍ത്ഥിയുടെ പരാതി

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന പരാതിയുമായി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനാർത്ഥി അനീഷ് കാട്ടാക്കട. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും എഐസിസി നേതൃത്വത്തിനും പരാതി നൽകി. സംഘടന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വ്യാജ വോട്ടുകൾ ചേർക്കുന്നുവെന്നാണ് പരാതി. കർണാടകയിലെയും തമിഴ്നാട്ടിലെയും കോളജുകൾ കേന്ദ്രീകരിച്ച് വ്യാജ മെമ്പർഷിപ്പ് ചേർക്കുന്നുവെന്നും അദ്ദേഹം  ആരോപിച്ചു.
ALSO READ: “ബിജെപിഎം എൽഎമാർ പലരും അസംതൃപ്തർ, ഭയം കാരണം തുറന്നുപറയുന്നില്ല”; ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്ത് എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്‍റ് സ്ഥാനാർഥി സലീം മുഹമ്മദിന് പരുക്കേറ്റിരുന്നു. എറണാകുളം കുന്നത്തുനാട്ടിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായതോടെ പാര്‍ട്ടിയിലെ ഐക്യം നഷ്ടമായെന്ന പരാതി ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
ALSO READ: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സി പി ഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
The post യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു, വ്യാജ വോട്ടുകൾ ചേർക്കുന്നു: സ്ഥാനാര്‍ത്ഥിയുടെ പരാതി appeared first on Kairali News | Kairali News Live.

By admin

Leave a Reply

Your email address will not be published. Required fields are marked *