മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ ദയനീയമായി പുറകോട്ട് പോവുകയാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പ്രശസ്ത പി സായ്നാഥ്. കോഴിക്കോട് നടന്ന ചടങ്ങിൽ ചിന്ത രവീന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സായ്നാഥ്.
12 വർഷം മുമ്പ് വിട്ടുപിരിഞ്ഞ ചിന്ത രവീന്ദ്രനെ സുഹൃത്തുക്കൾ ഒരിക്കൽ കൂടി ഒത്ത ചടങ്ങായിരുന്നു പുരസ്കാരച്ചടങ്ങ്. കോഴിക്കോട് നടന്ന ചടങ്ങിൽ ചിന്ത രവീന്ദ്രൻ പുരസ്കാരവിതരണവും അനുസ്മരണ പ്രഭാഷണവുമാണ് നടന്നത്. നാലാമത് ചിന്ത രവീന്ദ്രൻ പുരസ്കാരം പ്രമുഖ മാധ്യമ പ്രവർത്തകൻ പി സായ്‌നാഥാണ് ഏറ്റുവാങ്ങിയത്. ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യ ചെയർമാൻ ആകാർ പട്ടേൽ സായ്‌നാഥിന് അവാർഡ് കൈമാറി. മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ പുറകോട്ട് പോക്ക് ദയനീയമാണെന്നും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച കമ്മിറ്റിയെ പോലും മോദി സർക്കാർ അപ്രസക്തമാക്കി എന്നും സായ്‌നാഥ് പറഞ്ഞു.
അഖണ്ഡ ഭാരതം ദക്ഷിണേഷ്യയെ പുന:സങ്കൽപ്പിക്കാൻ ശ്രമിക്കുമ്പോൾ എന്ന വിഷയത്തിലാണ് ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യ ചെയർമാൻ ആകാർ പട്ടേൽ സംസാരിച്ചു. ഇന്ത്യയിൽ എവിടെയും ഒരു മുസ്‌ലിം മുഖ്യമന്ത്രി ഇല്ലാത്ത സ്ഥിതിയാണെന്ന് ആകാർ പട്ടേൽ പറഞ്ഞു
ബിജെപിക്ക് ഒരു മുസ്‌ലിം എം.പി പോലുമില്ലെന്നും കോൺഗ്രസും വേണ്ടത്ര മുസ്‌ലിം പ്രാതിനിധ്യം നൽകുന്നില്ലെന്നും ആകാർ പട്ടേൽ പറഞ്ഞു